അന്തരിച്ച യുവ മാധ്യമപ്രവർത്തകൻ ഉല്ലാസ് ചന്ദ്രന് അനുശോചനം അർപ്പിച്ച് മാധ്യമലോകം

കോട്ടയം: കോട്ടയത്തെ മാധ്യമ പ്രവർത്തകനും സത്യം ഓൺലൈൻ സബ് എഡിറ്ററുമായിരുന്ന അയർക്കുന്നം അരീപറമ്പ് കൊട്ടാരത്തിൽ ഉല്ലാസ് ചന്ദ്രൻ (41) നിര്യാതനായി. സംസ്കാരം നാളെ (വെള്ളി) രാവിലെ 9 ന് വീട്ടുവളപ്പിൽ. ചന്ദ്രശേഖരൻ നായരാണ് പിതാവ്. ഭാര്യ അനിത (കൂരോപ്പട കിഴക്കേതിൽ കുടുംബാംഗം). മൂന്നു മക്കളുമുണ്ട്, മക്കൾ : അഭിരാം, അഭിനന്ദ്, അഭിനവ്.

ജന്മഭൂമിയിലൂടെയാണ് മാധ്യമ പ്രവർത്തന രംഗത്തേക്ക് വരുന്നത്. തുടർന്ന് ദീപികയിലും അതിനുശേഷം മംഗളത്തിലും സബ് എഡിറ്ററായിരുന്നു. 2019 നവംബർ 15 മുതലാണ് സത്യം ഓൺലൈൻ സബ് എഡിറ്ററായി ജോലിയിൽ പ്രവേശിക്കുന്നത്.

സ്വന്തം നാട്ടിലെ വാർത്തകൾ പുറംലോകത്തെത്തിക്കുന്നതിനായി അരീപറമ്പ് ന്യൂസ് എന്ന പേരിൽ ഫേസ്‌ബുക്ക് പേജും കൈകാര്യം ചെയ്തിരുന്നു. രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്ന് രാവിലെ കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
സഹപ്രവർത്തകനായിരുന്ന ഉല്ലാസ് ചന്ദ്രന്റെ വിയോഗത്തിൽ സത്യം ഓൺലൈൻ കുടുംബം അനുശോചിച്ചു.

അന്തരിച്ച യുവ മാധ്യമപ്രവർത്തകൻ ഉല്ലാസ് ചന്ദ്രന് guruvayoor⭕nline.com ന്റെ ആദരാഞ്ജലികൾ.🌹🌹🌹

guest
0 Comments
Inline Feedbacks
View all comments