മലപ്പുറം: കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരാൻ സഹായവുമായി വയനാട് എംപി രാഹുൽ ഗാന്ധി. മലപ്പുറം ജില്ലയ്ക്ക് രാഹുൽ ഗാന്ധി യുടെ സഹായം ബുധനാഴ്ച കൈമാറി. കൊവിഡ് 19 പ്രതിരോധ നടപടികളിൽ ഉപയോഗപ്പെടുത്തുന്നതിനായി രാഹുലിന്റെ നിർദേശ പ്രകാരം ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകൾ, സാനിറ്റൈസറുകൾ, തെർമോ മീറ്ററുകൾ എന്നിവ എപി അനിൽ കുമാർ എംഎൽഎ ജില്ലാ കളക്ടർ ജാഫർ മാലികിന് കൈമാറി.

രാഹുലിന്റെ സഹായം ഇതുവരെ ലഭിച്ചത് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്കാണ്. ജില്ലയിൽ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനാണ് കളക്ടർമാർക്ക് സാമഗ്രികൾ എത്തിക്കുന്നതെന്ന് എപി അനിൽകുമാർ പറഞ്ഞു. കൂടുതൽ എംപി ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മലപ്പുറം ജില്ലയുടെ ആവശ്യത്തിന്മേൽ ഉടൻ മറുപടി നൽകുമെന്നും എംഎൽഎ പറഞ്ഞു. നേരത്തെ, കൊവിഡ് 19 മുൻകൂട്ടി കണ്ടെത്താൻ സഹായിക്കുന്ന തെർമൽ സ്‌കാനറുകൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വയനാട് മണ്ഡലത്തിൽ വിതരണം ചെയ്തിരുന്നു.

കേരളത്തിലെ ആശുപത്രികളിലേക്ക് വെന്റിലേറ്ററുകളും മറ്റു സാമഗ്രികളും വാങ്ങിക്കാനായി . UDF ജനപ്രതിനിധികൾ അനുവദിച്ച തുക

1 രാഹുൽ ഗാന്ധി 5 കോടി

2 പി . കെ കുഞ്ഞാലികുട്ടി എം . പി 1 കോടി

3 പാറക്കൽ അബ്ദുള്ള MLA 15 ലക്ഷം രൂ

4 എം കെ മുനീർ MLA 15 ലക്ഷം രൂപ

5 ശശി തരൂർ MP 1 കോടി രൂപ

6 എൻ കെ പ്രേമചന്ദ്രൻ MP 1 . 5 കോടി രൂപ

7 ഹൈബി ഈഡൻ MP 1 കോടി രൂപ

8 എം കെ രാഘവൻ MP 15 ലക്ഷം രൂപ

9 കെ മുരളീധരൻ 15 ലക്ഷം രൂപ

10 അടൂർ പ്രകാശ് – 50 ലക്ഷം രൂപ

11 . ഡീൻ കുരിയാക്കോസ് 30 ലക്ഷം രൂപ

12 . ആന്റോ ആന്റണി – 1 . 5 കോടി രൂപ

LEAVE A REPLY

Please enter your comment!
Please enter your name here