ഗുരുവായൂര്‍ : കോവിഡ് 19 വൈറസിന്‍റെ വ്യാപനം തടയുന്നതിന് വേണ്ടി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിടുള്ള നിരോധനാജ്ഞയും ലോക്ക്ഡൗണും ലംഘിച്ചു യാത്രചെയ്യാൻ ശ്രമിക്കുന്നവരെ പിടികൂടാന്‍ ഗുരുവായൂരില്‍ പോലിസ് വ്യാപക പരിശോധന നടത്തി. കറങ്ങി നടക്കുന്ന ഇരുചക്ര വാഹനയാത്രക്കാരെയാണ് തിരിച്ചു വിട്ടത് .അത്യാവശ്യ യാത്രക്കാരെ അവരുടെ വിവരങ്ങള്‍ എഴുതി എടുത്ത് യാത്ര അനുവദിച്ചു .പടിഞ്ഞാറെ നടയിലും കിഴക്കേ നടയിലും നടന്ന പരിശോധനക്ക് സി ഐ അനന്ദ കൃഷ്ണന്‍ ,എസ് ഐ വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‍കി . കറങ്ങി നടന്ന രണ്ടു ബൈക്ക് യാത്രികരെ പോലിസ് അറസ്റ്റ്ചെയ്തു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here