ഗുരുവായൂർ: കോവിഡ് 19 വൈറസ് രോഗം മൂലം രാജ്യം മുഴുവൻ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനാൽ സാധാരണക്കാരായ ജനങ്ങൾ എത്തിച്ചേരുന്ന റേഷൻ കട തുറന്ന് പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷിതത്വം മുൻനിർത്തിക്കൊണ്ട് യൂത്ത് കോൺഗ്രസ്സ് തിരുവെങ്കിടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടക്കു മുന്നിൽ ഹാൻഡ്‌വാഷ് കോർണർ സ്ഥാപിച്ചു..

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ്‌ സ്റ്റീഫൻ ജോസ് ഉദ്ഘാടനം ചെയ്തു..ഐ. എൻ.ടി.യു. സി മണ്ഡലം പ്രസിഡന്റ്‌ ഗോപി മനയത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്. സൂരജ്, രഞ്ജിത്ത് പാലിയത്ത്, ബാബു സോമൻ, പി.വി. ജെംഷീർ, കൃഷ്ണപ്രസാദ്‌ പാലിയത്ത് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here