തിരുവനന്തപുരം: സംസ്ഥാനത്ത് 26 വരെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കനത്ത മഴയ്ക്കൊപ്പം തീവ്ര ഇടിമിന്നലിനും കാറ്റിനും സാധ്യതയെന്നും മുന്നറിയിപ്പിലുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട്, കോട്ടയം, ഇടുക്കി, തൃശൂര്‍, കൊല്ലം, എറണാകുളം ജില്ലകളിലെ ചിലയിടങ്ങളില്‍ മഴ ലഭിച്ചു. വരും ദിവസങ്ങളിലും കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്.
അതേസമയം സംസ്ഥാനത്ത് വരുന്ന കാലാവസ്ഥാ മാറ്റം കോവിഡ് ഭീഷണി കൂട്ടുകയാണ് ചെയ്യുന്നത്. നല്ല ചൂടുള്ളപ്പോള്‍ കോവിഡ് വൈറസ് 12 മണിക്കൂര്‍ നേരം നിലനില്ക്കുമെങ്കില് തണുത്ത കാലാവസ്ഥയില്‍ ഇത് ദിവസങ്ങളോളം നില്‍ക്കുമെന്നതാണ് കോവിഡ് ഭീഷണി കൂടുന്നതിനു കാരണം