കോവിഡ് 19 ലോക്ക് ഡൗണ്‍ ; മാധ്യമങ്ങള്‍ക്ക് സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കാനുളള സൗകര്യം ഉറപ്പുവരുത്തും

തൃശൂര്‍ : കോവിഡ് 19 സാമൂഹ്യവ്യാപന സാധ്യത പശ്ചാത്തലത്തില്‍ കേരളം അടച്ച് പൂട്ടിയാലും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കാനുളള സാഹചര്യം ഉറപ്പുവരുത്തു മെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടയിലും സ്വന്തം സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ കേരളത്തിലെ വിവിധ മാധ്യമങ്ങളുടെ ഉന്നതല പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് 19 ബോധവല്‍ക്കരണത്തിന് മാധ്യമങ്ങളെക്കാള്‍ ശക്തിയുളള മറ്റൊരു സംഗതിയില്ല. ശാരീരിക അകലം പാലിക്കുമ്പോഴും മാനസികമായി ഒന്നാണെന്ന ബോധം പൊതുജനങ്ങളിലു ണ്ടാക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. കോവിഡ് 19 ന്‍റെ ആദ്യവ്യാപന ഘട്ടത്തില്‍ ബോധവല്‍ക്കരണത്തില്‍ വലിയ പങ്കാണ് മാധ്യമങ്ങള്‍ വഹിച്ചത്. മുഖ്യമന്ത്രി പറഞ്ഞു. ഹോം ക്വാറന്‍റൈയിനില്‍ നിരീക്ഷണത്തിലുളളവര്‍ക്ക് ആശാവഹമായ പോസറ്റീവ് വര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിജീവനഘട്ടത്തിലാണ് നാം. ഇന്നത്തെ വാര്‍ത്താക്രമീക രണത്തില്‍ ഒരു പുനര്‍ക്രമീകരണം വേണോ എന്ന് ആലോചിക്കേണ്ടതുണ്ട്. ഏത് പരിമിത നിയന്ത്രണവും പൊതുജനങ്ങള്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഉണ്ടാക്കിയേക്കാം. എന്നാല്‍ ഒറ്റ മഹാദുരന്തത്തെ പ്രതിരോധിക്കാനാണീ നിയന്ത്രണങ്ങള്‍ എന്ന ബോധം പൊതുജനങ്ങള്‍ക്കു ണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആളുകളുടെ ആശങ്കകള്‍ അകറ്റാന്‍ ചോദ്യോത്തര തുടര്‍പംക്തികള്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ആലോചിക്കാവുന്നതാണ്. മാധ്യമങ്ങള്‍ക്ക് വൈദ്യുതി തടസ്സം ഉണ്ടാവില്ല.

കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പടര്‍ത്താത്തിരിക്കാന്‍ മാധ്യമങ്ങള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നടപ്പിലാക്കും. മാധ്യമപ്രവര്‍ത്തര്‍ക്കും മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍ക്കും തടസ്സങ്ങള്‍ ഉണ്ടാവി ല്ല. ആശുപത്രികള്‍ ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ പോയി കവറേജ് നടത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്. ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അവരവരുടെ മൈക്കുകള്‍ സാനി റ്റൈസ് ചെയ്യണം. വാര്‍ത്ത സംഘത്തില്‍ ആളുകളുടെ പ്രതിനിധ്യം ചുരുക്കണം. പത്രവിതരണ ത്തിലും ശുദ്ധി പാലിക്കണം. പത്രക്കെട്ടുകള്‍ക്കിടയിലുളള പരസ്യനോട്ടീസ് വിതരണം നിര്‍ത്തണം. പത്രക്കെട്ടുകളുടെ മടക്ക് നിവര്‍ത്തിയുളള ഇടപാടുകള്‍ ആവശ്യമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here