ഗുരുവായൂർ: കോവിഡ് 19 വൈറസ് ഭീതിയെ തുടർന്ന് രക്തദാനം ചെയ്യാൻ എത്തുന്നവരുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന രോഗികളെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃതത്തിൽ രക്തദാനം നടത്തി .

ADVERTISEMENT

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എച്ച് . എം നൗഫൽ രക്തദാനം നടത്തി ഉദ്ഘാടനം ചെയ്തു . നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ , വൈസ് പ്രസിഡന്റ് മുനാഷ് എം . പി , ജനറൽ സെക്രട്ടറിമാരായ പി . കെ ഷനാജ് , സുബീഷ് കെ . ആർ , നിസാമുദ്ധീൻ , റിഷി ലാസർ , നേതാക്കളായ അഷറഫ് ഹൈദരാലി , നിസാം ആലുങ്ങൽ , കെ . യു മുസ്താക്ക് , നജീബ് അകലാട് , ഹസീബ് വടക്കേകൊട് , ഫൈസൽ എം . പി , സജീബ് അഞ്ചിങ്ങൽ , ഫസൽ പാലയൂർ എന്നിവർ നേതൃത്വം നൽകി .

COMMENT ON NEWS

Please enter your comment!
Please enter your name here