കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്ന് രാത്രി എട്ടുമണിക്കാണ് അഭിസംബോധന.കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായമടക്കം നിരവധി ആവശ്യങ്ങള്‍ ഇന്ന് ഉണ്ടാകുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പടെ 548 ജില്ലകള്‍ അടച്ചിട്ടിരിക്കുകയാണ്. സിക്കിം, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് നിയന്ത്രണങ്ങള്‍ ഇല്ലാത്തത്. കഴിഞ്ഞ വ്യാഴാഴ്ചയും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. അന്നായിരുന്നു മാര്‍ച്ച് 22 ന് രാജ്യത്ത് ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. രാജ്യത്ത് രോഗം ബാധിച്ചവരുടെ 500 കടന്നു. മഹാരാഷ്ട്രയില്‍ മാത്രം 101 പേര് രോഗബാധിതരായിട്ടുണ്ട്.