ഗുരുവായൂർ: സംസ്ഥാനത്ത് കൊറോണ വൈറസ് മൂലമുണ്ടാകുന്ന രോഗബാധ വ്യാപിക്കാതിരിക്കുന്നതിന് മുൻകരുതലിന്റെ ഭാഗമായി കേരള സർക്കാരിന്റെ സൂചന നിർദ്ദേശപ്രകാരം 31.3.2020 കൂടി ഗുരുവായൂർ ദേവസ്വം ഓഫീസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. ക്ഷേത്രത്തിൽ പ്രവൃത്തി എടുക്കുന്നവർ, ആശുപത്രി / ഹെൽത്ത് വിഭാഗത്തിൽ പ്രവർത്തിയെടുക്കുന്നവർ, സെക്യൂരിറ്റി വിഭാഗമായി ബന്ധപ്പെട്ടവർ എന്നിവർക്കും ജീവനധന വിഭാഗത്തിൽ പ്പെട്ടവർക്കും അവധി ബാധകമല്ല. മേൽ വിഭാഗത്തിൽപ്പെട്ടവർ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിയെടുക്കേണ്ടതാണെന്നും , ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാർ, മാനേജർമാർ, അസി. മാനേജർമാർ എന്നിവർ മേലധികാരികൾ ആവശ്യപ്പെടുന്ന മുറക്ക് പ്രവർത്തി സ്ഥലത്ത് എത്തിച്ചേരുവാൻ ബാധ്യസ്ഥരായിരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ വാർത്താക്കുറിപ്പിൽ അറിയിച്ചു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here