ഗുരുവായൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഗുരുവായൂർ നഗരത്തിലെ നിരാലംബരായ മനുഷ്യരെ നഗരസഭ താൽക്കാലിക ക്യാമ്പിലേക്ക് മാറ്റും .
നഗരസഭ ഗവൺമെന്റ് യു പി സ്കൂളാണ് താൽക്കാലിക ക്യാമ്പ് .
ആദ്യഘട്ടത്തിൽ 42 പേരെ നഗരസഭ അഗതിമന്ദിരത്തിൽ പാർപ്പിച്ചിരുന്നു പിന്നെയും അവശേഷിച്ചവരുണ്ട് അവരെയാണ് പ്രത്യേക ക്യാമ്പിലേക്ക് മാറ്റുന്നത് .
ഭക്ഷണത്തിന് ആവശ്യമായ സാധനങ്ങൾേ ഗുരുവായൂർ ദേവസ്വം എത്തിക്കും . ഭക്ഷണം പാകം ചെയ്യുന്ന ചുമതല കുടുംബശ്രീക്കാണ് പോലീസിന്റെ സഹായത്താലാണ് അഗതികളെ ക്വാമ്പുകളിൽ കൊണ്ടുവരുന്നത് തുടർന്ന് പോലീസ് നിരീക്ഷണവും മെഡിക്കൽ സൗകര്യവും ഏർപ്പെടുത്തും .
നഗരസഭ ചെയർപേഴ്സൻ എം രതി ടീച്ചറുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത് . 72 പേരെ നിലവിൽ ക്യാമ്പിൽ താമസിപ്പിച്ചിട്ടുണ്ട് ഡെപ്യൂട്ടി കളക്ടർ എം ബി ഗിരീഷ് , ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ് , കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ജ്യോതിഷ്കുമാർ , നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ കെ വി വിവിധ് , പൊതുമരാമത്ത് സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാൻ ടി എസ് ഷെനിൽ , നഗരസഭ സെക്രട്ടറി എ എസ് ശ്രീകാന്ത് , സർക്കിൾ ഇൻസ്പെക്ടർ അനന്ദകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here