കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പാർലമെന്റ് നിർത്തിവെച്ച സാഹചര്യത്തിൽ ഡൽഹിയിൽ നിന്ന് തിരിച്ചുവന്ന ടി എൻ പ്രതാപൻ എംപി. അന്യ സംസ്ഥാനത്ത് നിന്ന് യാത്ര ചെയ്തുവന്ന സാഹചര്യത്തിൽ ബഹു. മുഖ്യമന്ത്രി പറഞ്ഞതു പ്രകാരം ഇനിയുള്ള പതിനാല് ദിവസം വീട്ടിൽ സ്വയം കരുതലിൽ ആയിരിക്കും എന്ന് അറിയിച്ചു .
ഈ സമയത്ത് പ്രിയപ്പെട്ടവർ
നേരിൽ കാണാൻ ശ്രമിക്കരുത് എന്നും പകരം ഫോണിലോ , ഇമെയിൽ വഴിയോ ബന്ധപ്പെടാം എന്ന് എം പി അറിയിച്ചു. ഓഫീസുകൾ തുറന്ന് പ്രവർത്തിക്കുന്നില്ലെങ്കിലും തൃശൂരിൽ ശ്രീ. സനലും ഡൽഹിയിൽ ശ്രീ. പ്രവീണും നിങ്ങൾക്ക് ഫോണിൽ ബന്ധപ്പെടാവുന്നതാണ് . ഈകോവിഡ് 19 വൈറസിനെ നമ്മൾ അതിജീവിക്കും എന്ന് എംപി പറഞ്ഞു.