വാഷിങ്ടണ്‍: കൊവിഡ് വൈറസ് ബാധയ്ക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്ക. 600ഓളം പേരാണ് അവിടെ മരിച്ചത്. ഇവിടെ കൊവിഡ് ബാധിതരുടെ എണ്ണം 42000 കടന്നു. ഒരൊറ്റ ദിവസത്തിനിടെ പതിനായിരത്തോളം പേരാണ് രോഗബാധിതരായത്. രാജ്യത്താകെ അറുന്നൂറിലെ പേര്‍ രോഗം ബാധിച്ച് മരിച്ചെന്നാണ് കണക്ക്. അതിനിടെ അമേരിക്കയെ വീണ്ടും പ്രവര്‍ത്തന സജ്ജമാക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

വൈറസ് ബാധയേറ്റ് ലോകമാകെ മരണം പതിനാറായിരം കടന്നു. മൂന്ന് ലക്ഷത്തി എണ്‍പതിനായിരത്തോളം പേര്‍ക്കാണ് രോഗ ബാധയേറ്റത്. ഇറ്റലിയില്‍ മാത്രം മരണം 6000 കവിഞ്ഞു. 601 പേരാണ് 24 മണിക്കൂറിനിടെ ഇറ്റലിയില്‍ മരിച്ചത്. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്.

മരിച്ചവരുടെ എണ്ണം ആയിരത്തോട് അടുത്ത ബ്രിട്ടനിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ഇറ്റലിയില്‍ 601 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 65000ത്തോളം രോഗബാധിതരാണ് ഇപ്പോള്‍ ഇവിടെയുള്ളത്. സ്‌പെയിനില്‍ 539 മരണം പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. ന്യൂസിലന്‍ഡും സമ്പൂര്‍ണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഇതിനിടെ കൊറോണ വൈറസ് ദ്രുതഗതിയില്‍ രോഗം വ്യാപിപ്പിക്കുകയാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.

ആദ്യ കേസില്‍ നിന്ന് ഒരുലക്ഷമാകാന്‍ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂന്ന് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തതെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here