കൊവിഡ് 19 വൈറസ് ബാധയെ നേരിടാന്‍ ഇന്ത്യക്ക് മികച്ച ശേഷിയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന്. ഇന്ത്യക്ക് പകര്‍ച്ചവ്യാധികളെ നേരിട്ടുള്ള അനുഭവ സമ്പത്ത് കൊവിഡ് 19 നെ നേരിടുന്നതില്‍ മുതല്‍ കൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യ ജനസംഖ്യ കൂടിയ രാജ്യമാണ്. കൊറോണ വൈറസിന്റെ ഭാവി തീരുമാനിക്കുന്നത് തീര്‍ച്ചയായും ഇന്ത്യ പോലുള്ള ജനസാന്ദ്രതയുള്ള രാജ്യങ്ങളില്‍ സംഭവിക്കുന്നതിന് അനുസൃതമായിരിക്കും. ഇന്ത്യയില്‍ പരിശോധന ലാബുകളുടെ എണ്ണം അടിയന്തരമായി വര്‍ധിപ്പിക്കണം. വസൂരി, പോളിയോ എന്നീ പകര്‍ച്ചവ്യാധികളെ ഉന്മൂലനം ചെയ്ത ഇന്ത്യക്ക് ഇക്കാര്യത്തില്‍ മികച്ച ശേഷിയുണ്ട് ‘ ജെ റയാന് പറഞ്ഞു. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യ കാര്യക്ഷമമായ നടപടികള്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.