ഗുരുവായൂര്‍ : മമ്മിയൂർ മൂപ്പൻകോളനിയിൽ കൊവിഡ് 19 വൈറസ് പ്രതിരോധം മൂലം ദൈനംദിന ജോലിക്കു പോവാൻ കഴിയാതെ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളിലേക്ക് യൂത്ത് കോൺഗ്രസ് അടിയന്തിര സഹായം നൽകി. മമ്മിയൂർ മൂപ്പൻകോളനിയിൽ കൊവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളിലേക്ക് യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരിവിതരണവും നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഒ.കെ.ആർ.മണികണ്ഠൻ ഉദ്ഘടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി എസ് സൂരജ് ,യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി എ കെ ഷൈമിൽ , നേതാക്കളായ രഞ്ജിത്ത് പാലിയത്ത്, രതീഷ് മമ്മിയൂർ, ശബരീശൻ മൂപ്പൻകോളനി, രഞ്ജു ചാമുണ്ഡേശ്വരി, ജഗതീഷ് ഗുരുവായൂർ , അനി ചാമുണ്ഡേശ്വരി,വിഷ്ണു ഊട്ടുമടത്തിൽ, സമീർ.കെ.വി,നിധിൻ എന്നിവർ നേതൃത്വം നൽകി.