കൊവിഡ് 19 ; ഐസൊലേഷന് തയ്യാറാകാത്തവർക്ക് മുട്ടൻ പണി നൽകി ചാവക്കാട് പോലീസ്.

ചാവക്കാട്: കൊറോണ വൈറസ് വ്യാപനം തടയാൻ വീടുകളിൽ ഐസൊലേഷൻ നിർദേശിച്ചിട്ടും അതിനു തയ്യാറാവാതെ കറങ്ങി നടക്കുന്നവർക്ക് ലഭിക്കുക മുട്ടൻ പണി . ആറുമാസം മുതൽ മൂന്ന് വർഷം വരെ തടവാണ് ഇവർക്കുള്ള ശിക്ഷ . കൂടാതെ 10 ,000 രൂപ പിഴയും ലഭിക്കും . നിയമപരമായി ഉത്തരവുകൾ അനുസരിക്കാതിരിക്കുക , അശ്രദ്ധമായ പ്രവൃത്തി മൂലം പൊതുജനങ്ങൾക്ക് രോഗം പകർത്തുക , മനപ്പൂർവ്വം രോഗം പകർത്തുക , രോഗം പടരാതിരിക്കാനുള്ള സർക്കാർ ക്വാറണ്ടൈൻ റൂൾ ലംഘിക്കുക , അറിഞ്ഞുകൊണ്ട് മനുഷ്യജീവന് ആപത്തുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തുക . ഓരോ കുറ്റങ്ങൾക്കും 6 മാസം തടവും പിഴയും , രണ്ടുവർഷം തടവും പിഴയും , അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ച് , ആറു മാസം തടവും പിഴയും , അല്ലെങ്കിൽ ഇവ രണ്ടും ഒരുമിച്ച് , മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും എന്നിങ്ങനെയാണ് ശിക്ഷ , ആരോഗ്യവകുപ്പ് ഐസോലേഷന് നിർദേശിച്ചിട്ടും ഇതിന് തയ്യാറാകാതെ കറങ്ങിനടക്കുന്ന വരെ കണ്ടെത്തി ക്രിമിനൽ കേസെടുക്കാനാണ് പോലീസ് തീരുമാനം . ഇതേസംഭവത്തിൽ ഇന്നലെ തിരുവത്ര മുട്ടിൽ സ്വദേശിയായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ചാവക്കാട് പോലീസ് കേസെടുത്തിട്ടുണ്ട് . ഐസൊലേഷൻ നിർദേശം ലംഘിക്കുന്നവരുടെ വിവരങ്ങൾ അറിയിക്കണമെന്നും പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട് .

Also Read

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *