
ഗുരുവായൂർ: കൊറോണ പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി ഡി വൈ എഫ് ഐ ചാവക്കാട് ബ്ലോക്ക് കമ്മറ്റി നിർമ്മിച്ച സാനിറ്റേഷൻ ലിക്വിഡും ഹാന്റ് വാഷും ചാവക്കാട്, ഗുരൂവായൂർ മേഖലയിലെ മുഴുവൻ സർക്കാർ സ്ഥാപനകളിലും ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിലും വിതരണം ചെയ്തു.
ബ്ലോക്ക് തല ഉൽഘാടനം ചാവക്കാട് സബ് ജയിലിൽ സ. കെ.വി അബ്ദുൾ ഖാദർ എം.എൽ.എ സുപ്രണ്ടിന് നൽകി നിർവഹിച്ചു.
ചാവക്കാട് താലൂക്ക് ഓഫീസ്, സിവിൽ സ്റ്റേഷൻ, ചാവക്കാട് പോലിസ് സ്റ്റേഷൻ, ചാവക്കാട് താലൂക്ക് ആശുപത്രി, ഗുരുവായൂർ പോലീസ്, സ്റ്റേഷൻ, ഗുരുവായൂർ കെ.എസ്.ബി, ആർ ടി ഓഫിസ്, ചാവക്കാട് കെ.എസ്.ബി എന്നിവടങ്ങളിൽ വിതരണം ചെയ്തു. ഡി വൈ എഫ് ഐസംസ്ഥാന കമ്മറ്റി അംഗം സ.കെ.കെ മുബാറക്ക്, ബ്ലോക്ക് സെക്രട്ടറി വി അനൂപ്, പ്രസിഡൻ്റ് എറിൻ ആൻ്റണി, ജില്ലാ കമ്മറ്റി അംഗം ടി.ജി രഹ്ന, ട്രഷറർ കെ.എൽ മഹേഷ്, ബ്ലോക്ക് വൈ .. പ്രസിഡൻ്റ് കെ.എസ് അനൂപ്, ബ്ലോക്ക് ജോ. സെക്രട്ടറി കെ.എൻ രാജേഷ്, ബ്ലോക്ക് കമ്മറ്റി അംഗം പി സി നിഷിൽ എന്നിവർ നേതൃതം നൽകി.