കൊറോണക്കാലം വളരെ രൂക്ഷമായി നമ്മളെ ബാധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്ന് ലോകമെങ്ങും. ലോകമാകെ കൊറോണ ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ കൊറോണ വൈറസിന്റെ ഉറവിടമായ ചൈനയില്‍ നിന്നും പുതിയ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഏത് വൈറസ് ആക്രമണവും ഒരു കാലത്തെ ജനതയെ തന്നെയാണ് ഇല്ലാതാക്കുന്നത്. ഇപ്പോള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന ഒന്നാണ് ഹാന്റ വൈറസ്. പ്രധാനമായും എലിശല്യത്തിലൂടെയാണ് ഹാന്‍ഡ വൈറസ് കാണപ്പെടുന്നത്. കൊറോണ വൈറസിനെ തുരത്താന്‍ അതികഠിനമായി ശ്രമിച്ച് കൊണ്ടിരിക്കുന്ന ഒരു ജനതക്ക് മുന്നിലേക്കാണ് ഇപ്പോള്‍ ഹാന്‍ഡ വൈറസ് എന്ന വൈറസ് ബാധ എത്തിയിരിക്കുന്നത്.
ഹാന്‍ഡ വൈറസ് എന്നാല്‍ എന്ത്, ഇത് എ്ങ്ങനെ മറ്റുള്ളവരിലേക്ക് പകരുന്നു, എന്താണ് ഇതിന്റെ ലക്ഷണം എന്നിവയെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വീണ്ടുമൊരു ദുരന്തം ഇല്ലാതിരിക്കുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. എന്തൊക്കെയാണ് ഹാന്റ വൈറസ് ബാധ എന്ന് നമുക്ക് നോക്കാം. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള് ഇതെല്ലാമാണ്
എന്താണ് ഹാന്‍ഡ വൈറസ്? എന്താണ് ഹാന്‍ഡ വൈറസ് എന്നുള്ളത് ആണ് ആദ്യം മനസ്സിലാക്കേണ്ടത്. എന്നാല്‍ മാത്രമേ കൃത്യമായ രോഗനിര്‍ണയം നടത്തുന്നതിന് സാധിക്കുകയുള്ളൂ. എലികളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആണ് ഹാന്‍ഡ വൈറസ്. എലികളുടെ വിസര്‍ജ്യത്തില്‍ നിന്നാണ് ഇത് പകരുന്നത്. എന്നാല്‍ ചിലയിടങ്ങളില്‍ എലിയുടെ കടിയില്‍ നിന്നും ഇത്തരം വൈറസ് പകരുന്നതിനുള്ള സാധ്യതയെക്കുറിച്ച് പറയുന്നുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല. കൂടാതെ എയറോസോളൈസ്ഡ് വൈറസ് വഴി ആളുകളിലേക്ക് ഇത് വ്യാപിക്കുന്നു. അത് എലിയുടെ മൂത്രം, മലം, ഉമിനീര്‍ എന്നിവയില്‍ നിന്ന് പെട്ടെന്ന് വ്യാപിക്കുന്നു.

രോഗം വരുന്നത് എങ്ങനെയെല്ലാം
കാനഡയിലെ പബ്ലിക് ഹെല്‍ത്ത് സര്‍വീസിന്റെ അഭിപ്രായത്തില്‍, എലി മൂത്രം, തുള്ളി അല്ലെങ്കില്‍ ഉമിനീര്‍ എന്നിവയില്‍ നിന്ന് വൈറസ് കണങ്ങളെ ശ്വസിക്കുന്നതിലൂടെ ഒരാള്‍ക്ക് രോഗം വരാം. രോഗ ബാധയേറ്റ വ്യക്തി വസ്തുക്കളെ സ്പര്‍ശിക്കുകയോ ഭക്ഷണം അല്ലെങ്കില്‍ ഉമിനീര്‍ മറ്റുള്ളവരില്‍ എത്തുകയോ ചെയ്താല്‍ രോഗം വരുന്നതിനുള്ള സാധ്യതയുണ്ട്. എലിയുടെ കടിയും ഇതിന് കാരണമാകുമെങ്കിലും ഇത് വളരെ അപൂര്‍വമാണ്. വീടിനകത്തും ചുറ്റുമുള്ള എലിശല്യം ബാധിക്കുന്നത് ഹാന്‍ഡവൈറസ് ബാധക്കുള്ള പ്രധാന കാരണമാണ്. ആരോഗ്യമുള്ള വ്യക്തികള്‍ക്ക് പോലും വൈറസ് ബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
ലക്ഷണങ്ങള്‍
ഹാന്‍ഡ വൈറസിന് ഒരു ചെറിയ ഇന്‍കുബേഷന്‍ കാലയളവുണ്ട്. ഈ സമയത്ത് 1 മുതല്‍ 8 ആഴ്ച വരെ രോഗലക്ഷണങ്ങള്‍ പ്രകടമാവുന്നുണ്ട്. എന്തൊക്കെ രോഗലക്ഷണങ്ങളാണ് ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. പനിയാണ് ആദ്യ ലക്ഷണം, പിന്നീട് പനി ക്ഷീണത്തിലേക്കും ശരീര വേദനയിലേക്കും എത്തുന്നു. പിന്നീട് തുട, ഇടുപ്പ്, പുറം, തോളുകള്‍ തുടങ്ങിയ പേശികളില്‍ അസാധാരണമായ വേദന അനുഭവപ്പെടുന്നു. ഇതൊടൊപ്പം തന്നെ തലവേദന, തലകറക്കം, ഛര്‍ദ്ദി, വയറുവേദന, ഓക്കാനം ഛര്‍ദ്ദി, വയറിളക്കം എന്നീ ലക്ഷണങ്ങളും കാണപ്പെടുന്നുണ്ട്. രോഗം മൂര്‍ച്ഛിച്ചാല്‍ പിന്നീട് ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറയുകയും കൂടുതല്‍ അപകടത്തിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്

മരണനിരക്ക് കൊറോണവൈറസിനെക്കാള്‍ 38% ആണ് ഹാന്‍ഡ വൈറസിന്റെ മരണനിരക്ക്. അത് വളരെയധികം അപകടകാരിയായി മാറുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്നുള്ളതാണ് സത്യം. അതുകൊണ്ട് വ്യാപിക്കാതിരിക്കുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ കൊറോണയേക്കാള്‍ ഭീകരാവസ്ഥയിലായിരിക്കും ലോകം എത്തുക. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. തുടക്കത്തിലെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ രോഗവ്യാപനത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.
ലക്ഷണങ്ങള്‍ തിരിച്ചറിയണം ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ആണ് പ്രയാസം. കാരണം മറ്റ് രോഗങ്ങളെപ്പോലെ തന്നെയാണ് പലപ്പോഴും ഇതിന്റേയും ലക്ഷണങ്ങള്‍. ഇത് തിരിച്ചറിഞ്ഞ് വേണം ചികിത്സിക്കുന്നതിന്. ജലദോഷപ്പനിയായും കൊറോണ വൈറസ് ലക്ഷണങ്ങള്‍ ആയും ഇത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്.അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്. എലികളുമായി ഇടപെടാന്‍ കൂടുതല്‍ സാധ്യതയുള്ളവരില്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ട് മനസ്സിലാക്കി ഹാന്‍ഡ വൈറസ് ആണെന്ന് കണ്ടെത്താന്‍ സാധിക്കുന്നുണ്ട്.
ചികിത്സ
ചികിത്സ എന്താണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം. കാരണം പ്രത്യേക ചികിത്സ ഇതിന് ഇല്ല എന്നുള്ളത് തന്നെയാണ് കാര്യം. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ഉള്ളവരില്‍ അതിന് വേണ്ട ചികിത്സയാണ് നല്‍കേണ്ടത്. ഇത് കൂടാതെ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഉടനേ തന്നെ ഐസിയുവിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ച് രോഗ ലക്ഷണം ഉള്ളവരെ ഉടനേ തന്നെ വിദഗ്ധ ചികിത്സ നല്‍കാന്‍ ശ്രദ്ധിക്കണം.

കടപ്പാട്

Was this page useful?

Click on a star to rate it!

Average rating 0 / 5. Votes: 0

No votes so far! Be the first to rate this post.

We are sorry that this post was not useful for you!

Let us improve this post!

Tell us how we can improve this post?

LEAVE A REPLY

Please enter your comment!
Please enter your name here