തിരുവനന്തപുരം: നിരോധനാജ്ഞയും ലോക്ക്ഡൗണും ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്ത് ബുധനാഴ്ച മാത്രം 1751 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 3612 ആയി. ഏറ്റവും കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് സിറ്റിയിലാണ് – 338 കേസുകള്‍. ഇടുക്കിയില്‍ 214 കേസുകളും കോട്ടയത്ത് 208 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 കേസുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്ത കാസര്‍ഗോഡ് ആണ് പിന്നില്‍.

പോലീസിന്റെ ജില്ലകൾ തിരിച്ചുള്ള കേസുകളുടെ എണ്ണം:-

തിരുവനന്തപുരം സിറ്റി – 66

തിരുവനന്തപുരം റൂറൽ – 138

കൊല്ലം സിറ്റി – 170
കൊല്ലം റൂറൽ – 106
പത്തനംതിട്ട – 43
കോട്ടയം – 208
ആലപ്പുഴ – 178
ഇടുക്കി – 214
എറണാകുളം സിറ്റി – 88
എറണാകുളം റൂറൽ – 37
തൃശൂർ സിറ്റി – 20
തൃശൂർ റൂറൽ -37
പാലക്കാട് – 19
മലപ്പുറം – 11
കോഴിക്കോട് സിറ്റി – 338
കോഴിക്കോട് റൂറൽ – 13
വയനാട് – 35
കണ്ണൂർ – 20
കാസർഗോഡ് -10

LEAVE A REPLY

Please enter your comment!
Please enter your name here