ഗുരുവായൂർ: നഗരസഭയിലെ വിവിധ ആരോഗ്യ മേഖലകളിലേക്ക് ടി എൻ പ്രതാപൻ എംപിയുടെ പ്രതിനിധികളായി കെ പി ഉദയൻ , ഒ കെ ആർ മണികണ്ഠൻ , ബാലൻ വാറണാട്ട് എന്നിവരെ നിയമിച്ചു. ഗുരുവായൂർ നഗരസഭ പ്രൈമറി ഹെൽത്ത് സെന്റർ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് എം . പി,യുടെ പ്രതിനിധിയായി കോൺഗ്രസ് നേതാവ് ഒ . കെ . ആർ മണികണ്ഠൻ നേയും , ആയുർവേദ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് എം . പിയുടെ പ്രതിനിധിയായി കോൺഗ്രസ് നേതാവ് കെ . പി ഉദയനേയും , ഹോമിയോ ഡിസ്പെൻസറി ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് എം പിയുടെ പ്രതിനിധിയായി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാലൻ വാറണാട്ട് നേയും നിയമിച്ചതായി ടി . എൻ പ്രതാപൻ എം . പി അറിയിച്ചു.

ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ പ്രൈമറി ഹെൽത്ത് സെൻറർ മെഡിക്കൽ ഓഫീസർക്കും, ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർക്കും, ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർക്കും, ഗുരുവായൂർ മുനിസിപ്പൽ സെക്രട്ടറിക്കും കൊടുത്തിട്ടുണ്ടെന്ന് ടി എൻ പ്രതാപൻ എം പി വാർത്താക്കുറിപ്പിൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here