കോവിഡ് 19 , സർക്കാർ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി നഗരസഭ കൗൺസിൽ യോഗം

ഗുരുവായൂര്‍: കോവിഡ് 19 പ്രതിരോധത്തിന് സംസ്ഥാന സർക്കാർ നിർദേശിച്ച ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗം നടന്നു. ഇതിനെ ചോദ്യം ചെയത പ്രതിപക്ഷത്തെ ജോയ് ചെറിയാന് കൊറോണ വൈറസിനെ വെല്ലുവിളിച്ചവര്‍ എവിടെയും എത്തിയിട്ടില്ലെന്ന് അഭിപ്രായപ്പെട്ടു . ഇതിനിടെ ബിവറേജസ് കോർപ്പറേഷൻറെ മദ്യ വിൽപ്പന ശാലയിൽ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നില്ലെന്നാരോപിച്ച് യു.ഡി.എഫിലെ ഒരു വിഭാഗം രംഗത്തുവന്നു.
ഇതോടെ സി.പി.എം നിരയിലെ ചിലർ കൗൺസിൽ പിരിച്ചു വിടാൻ ചെയർപേഴ്സൻ എം. രതിക്ക് നിർദേശം നൽകി ഇതേ തുടര്‍ന്ന് ഒരു അജണ്ട പോലും ചർച്ച ചെയ്യാതെ 34 അജണ്ടകളും പാസാക്കിയതായി പ്രഖ്യാപിച്ച് കൗൺസിൽ പിരിച്ചു വിടുകയും ചെയ്തു . സുപ്രധാനമായ പല കാര്യങ്ങളുമാണ് ചർച്ച ചെയ്യാതെ പാസാക്കിയത്. 43 കൗൺസിലർമാരും ഉദ്യോഗസ്ഥരുമടക്കം 50 പേരാണ് കൗൺസിൽ ഹാളിൽ ഒത്തുചേർന്നത്.. കൗൺസിൽ പിരിച്ചു വിടേണ്ട ഒരു സാഹചര്യവും ഇല്ലാതിരിക്കെയാണ് സി.പി.എം തീരുമാനം നടപ്പാക്കാനായി ചെയർപേഴ്സൻ പ്രഖ്യാപനം നടത്തിയത്.