സംസ്ഥാനത്ത് 28 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു .രോഗം സ്ഥിരീകരിച്ചവരിൽ 19 പേരും കാസർകോട് ജില്ലയിൽ ഉള്ളവരാണ്. കണ്ണൂർ- 5, തൃശൂർ -1, എറണാകുളം -2, പത്തനംതിട്ട -1 എന്നിങ്ങനെയാണ് കണക്കുകൾ. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 91 ആയി. അതേസമയം സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 31 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകൾ പുറത്തിറങ്ങുമ്പോൾ അകലം പാലിക്കണം. കടകളിൽ ചെല്ലുന്നവരും ശാരീരിക അകലം പാലിക്കണം. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 5 വരെ മാത്രമേ തുറക്കാവൂവെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ആരാധനാലയങ്ങളിലും ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. സംസ്ഥാന അതിർത്തികൾ അടച്ചിടും. പെട്രോൾ പമ്പ്, ആശുപത്രി എന്നിവ ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here