യുഎഇ യിലെ മത്സ്യം, മാംസം, പച്ചക്കറി വിപണികൾക്കൊപ്പം എല്ലാ വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും 2 ആഴ്ചത്തേക്ക് അടയ്ക്കാൻ തീരുമാനിച്ചു. മൊത്തക്കച്ചവടക്കാരുമായി ഇടപഴകുന്നത് ഒഴിവാക്കുന്ന തീരുമാനം 48 മണിക്കൂറിനുള്ളിൽ പ്രാബല്യത്തിൽ വരുമെന്ന് ആരോഗ്യ-പ്രതിരോധ, ദേശീയ അടിയന്തര, പ്രതിസന്ധി, ദുരന്തനിവാരണ മന്ത്രാലയം തിങ്കളാഴ്ച്ച ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഇതിൽ നിന്നും സൂപ്പർമാർക്കറ്റുകളെയും ഗ്രോസറികളെയും ഫാർമസികളെയും ഒഴിവാക്കിയിട്ടുണ്ട്.കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ തുറന്നു പ്രവർത്തിക്കുന്നതായിരിക്കും

തീരുമാനപ്രകാരം, ഉപഭോക്താക്കളെ സ്വീകരിക്കാൻ റെസ്റ്റോറന്റുകളെ അനുവദിക്കില്ല. പകരം, അവരുടെ സേവനങ്ങൾ ഹോം ഡെലിവറികൾക്ക് മാത്രമായി പരിമിതപ്പെടുത്തും.

അത്യാവശ്യസാഹചര്യമില്ലെങ്കിൽ ജനതയോട് വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നഭ്യർത്ഥിച്ച്‌ യുഎഇ ഭരണകൂടം

ജനങ്ങളോട് അടിയന്തിര സാഹചര്യങ്ങളിലൊഴികെ അല്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് യുഎഇ സർക്കാർ അഭ്യർത്ഥിച്ചു. പലചരക്ക് സാധനങ്ങളോ മരുന്നുകളോ വാങ്ങാൻ വേണ്ടി മാത്രം പുറത്തിറങ്ങണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു

അടിയന്തിരസാഹചര്യ യാത്രകളിൽ കാറുകളിൽ മൂന്നിൽ കൂടുതൽ വ്യക്തികൾ ഉണ്ടാകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു. ഗുരുതരമോ അടിയന്തിരമോ ആയ കേസുകൾ ഒഴികെ ആശുപത്രികൾ സന്ദർശിക്കരുതെന്നും ഫെയ്‌സ് മാസ്കുകൾ ഉപയോഗിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിച്ചു.

യുഎഇ പൗരന്മാരോടും താമസക്കാരോടും സന്ദർശകരോടും രാജ്യത്ത് താമസിക്കുന്ന എല്ലാവരോടും സമർത്ഥരായ ആരോഗ്യ-സുരക്ഷാ അധികാരികൾ നൽകുന്ന നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്നും പ്രാഥമികമായി സാമൂഹിക ബന്ധങ്ങൾ പരിമിതപ്പെടുത്തണമെന്നും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു. പൊതുഗതാഗതം, ടാക്സികൾ, മറ്റ് ഗതാഗത മാർഗ്ഗങ്ങൾ എന്നിവയുടെ നിയന്ത്രണങ്ങൾ ഉൾപ്പെടുന്ന നിർദേശങ്ങൾ പിന്നീട് പുറപ്പെടുവിക്കുന്നതായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here