ഗുരുവായൂർ: ഇന്നലെ കടന്നുപോയത് ഗുരുവായൂർ ക്ഷേത്രത്തിൽ കല്യാണമില്ലാതെ ഒരു ഞായറാഴ്ച്ച , ഒരു കല്യാണം പോലും നടക്കാത്ത മീനമാസത്തിലെ ഞായറാഴ്ച എന്നത് ഒരുപക്ഷേ , ആദ്യമായിരിക്കും . ഈ ദിവസത്തേക്ക് ഒരു മാസം മുമ്പ് 20 കല്യാണങ്ങൾ ശീട്ടാക്കിയിരുന്നു . എന്നാൽ , കോവിഡ് -19 പ്രതിരോധത്തിന്റെ ഭാഗമായി വിവാഹ മണ്ഡപം അടച്ചിടുകയായിരുന്നു , ചില വധൂവരൻമാർ ക്ഷേത്രം ദീപസ്തംഭത്തിന് മുൻപിൽ തൊഴുതശേഷം അവരുടെ വീട്ടിൽ താലികെട്ട് നടത്തി . ചിങ്ങമാസം കഴിഞ്ഞാൽ ഗുരുവായൂരിൽ വിവാഹത്തിന് ഏറെ തിരക്കുണ്ടാകാറുള്ളത് മീനത്തിലാണ് .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here