തിരുവനന്തപുരം : കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ബെവ്‌കോയിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനും തീരുമാനിച്ചു. സ്ഥിതി രൂക്ഷമായ കാസര്‍കോഡ് ജില്ല പൂര്‍ണമായി അടക്കും.

ADVERTISEMENT

വൈറസ് ബാധ കൂടുതലായി റിപ്പോർട്ട് ചെയ്ത കണ്ണൂര്‍, എറണാകുളം, പത്തനംതിട്ട എന്നി ജില്ലകളില്‍ ഭാഗികമായ നിയന്ത്രണം ഏർപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. ഈ ജില്ലകളില്‍ അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റൊന്നും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനം മുഴുവന്‍ അടച്ചിടേണ്ടതില്ല എന്ന വിലയിരുത്തലാണ് യോഗത്തില്‍ ഉയർന്നത്. കൊവിഡ്-19 ബാധിച്ച സംസ്ഥാനത്തെ ഏഴു ജില്ലകള്‍ അടച്ചിടാനും, ഇക്കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഉചിതമായ തീരുമാനം എടുക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാൻ തീരുമാനിച്ചത്.


COMMENT ON NEWS

Please enter your comment!
Please enter your name here