തിരുവനന്തപുരം: കേരളം ലോക്ക് ഡൗണിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 31 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകൾ പുറത്തിറങ്ങുമ്പോൾ അകലം പാലിക്കണം. കടകളിൽ ചെല്ലുന്നവരും ശാരീരിക അകലം പാലിക്കണം. പൊതുഗതാഗതം ഉണ്ടാകില്ല. സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കും. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ 5 വരെ മാത്രമേ തുറക്കാവൂ. ആരാധനാലയങ്ങളിലും ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല. സംസ്ഥാന അതിർത്തികൾ അടച്ചിടും. പെട്രോൾ പമ്പ്, ആശുപത്രി എന്നിവ ഉണ്ടാകും.

റെസ്റ്റോറന്റുകളിൽ ഹോം ഡെലിവറി മാത്രമേ ഉണ്ടാകു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് 14 ദിവസം നിരീക്ഷണം. നിരീക്ഷണത്തിൽ ഉള്ളവരുടെ മൊബൈൽ ടവർ പരിശോധിക്കും. നിരീക്ഷണത്തിൽ ഉള്ളവരുടെ പട്ടിക അയൽക്കാർക്ക് നൽകും. കാസർകോട് പോലീസ് നിരീക്ഷണം ശക്തമാക്കും. കലക്ടർമാരോട് കൃത്യമായി നടപടിയെടുക്കാൻ നിർദേശം.

Video Courtesy: News 18

LEAVE A REPLY

Please enter your comment!
Please enter your name here