ഗുരുവായൂർ: ജനത കർഫു ദിനത്തിൽ ഗുരുവായൂർ നഗരസഭയുടെ അഗതിമന്ദിരത്തിലെ കക്കൂസ് മാലിന്യം സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെ കുഴിച്ചുമൂടാൻ ശ്രമം . പരിസരത്ത ഫ്ലാറ്റിലെ താമസക്കാർ വിവരമറിയിച്ചതോടെ കോൺഗ്രസ്സ് നേതാവ് കെ . പി ഉദയനും , വാർഡ് കൗൺസിലർ ഷൈലജ ദേവനും സ്ഥലത്തെത്തി പണി നിർത്തിവെപ്പിച്ചു .

ADVERTISEMENT

വിവരമറിഞ്ഞ് പരിസരവാസികളും സ്ഥലത്ത് തടിച്ചു കൂടി , ജനതാ കർഫ്യൂവിന്റെ അടിസ്ഥാനത്തിൽ ആളുകൾ കൂട്ടം കൂടരുതെന്ന ഗുരുവായൂർ ടെമ്പിൾ സി . ഐ യുടെ അഭ്യർത്ഥന മാനിച്ച് പരിസരവാസികൾ പിരിഞ്ഞു പോയി . വിവരമറിയിച്ചതോടെ നഗരസഭ സെക്രട്ടറിയും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി . പുറത്തേക്ക് കോരിയിട്ട് മാലിന്യം ഇവരുമായി നടത്തിയ ചർച്ചയെ തുടർന്ന് നീക്കം ചെയ്യാമെന്നും ബാക്കി പ്രവർത്തികൾ ആവശ്യമായ സുരക്ഷ സംവിധാനങ്ങളോടെ നടത്താൻ തീരുമാനിച്ചതോടെ പ്രതിഷേധം അവസാനിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here