ഗുരുവായൂര്‍ : പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കര്‍ഫ്യു വില്‍ ക്ഷേത്ര നഗരി നിശ്ചലമായി . ജനം പുറത്ത് ഇറങ്ങിയില്ല . ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഒന്‍പതര മണിക്ക് നട അടച്ചു .ഇരു ചക്രവാഹനക്കാരെ പല സ്ഥലത്തും പോലിസ് തടഞ്ഞു എന്നാല്‍ ചില സ്വകാര്യ വാഹനങ്ങള്‍ തടസം കൂടാതെ നിരത്തിലിറങ്ങി .

ADVERTISEMENT

കടത്തിണ്ണയില്‍ ഉറങ്ങുന്ന വയോധികര്‍ ഭക്ഷണവും കുടി വെള്ളവും കിട്ടാതെ വലഞ്ഞു . കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ ക്ഷേത്ര നട ശുദ്ധീ കരിച്ചപ്പോള്‍ അവിടെ തമ്പടിച്ചിരുന്ന നിരവധി പേര്‍ ബസ് സ്റ്റാന്‍ഡിലേക്കും കടത്തിണ്ണയിലേക്കും താവളം മാറ്റിയിരുന്നു .അവരാണ് ജനത കര്‍ഫ്യു വില്‍ ഭക്ഷണം കിട്ടാതെ ബുദ്ധി മുട്ടിയത് .

COMMENT ON NEWS

Please enter your comment!
Please enter your name here