കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഒരു ക്ഷേത്രങ്ങളിലും ഭക്തർക്ക് പ്രവേശനം ഉണ്ടാകില്ല.എന്നാല്‍ ക്ഷേത്രങ്ങളിൽ പൂജകള്‍ നടക്കും.
അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും ,സ്പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളിലും മാര്‍ച്ച് 31 വരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്ന് കഴിഞ്ഞ ദിവസം ബോർഡ് വ്യക്തമാക്കിയിരുന്നു.എന്നാൽ അതി ജാഗ്രത വേണമെന്നുള്ളതിനാൽ ആണ് ദേവസ്വം ബോർഡിൻ്റെ എല്ലാ ക്ഷേത്രങ്ങളിലേക്കും കഴിഞ്ഞ ദിവസത്തെ തീരുമാനം ബാധകമാക്കിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു.
HOME GOL NEWS MALAYALAM