ന്യൂഡല്‍ഹി : കൊവിഡ് 19 ബാധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളിലെ മരണ സംഖ്യ പതിമൂവായിരത്തോളമായി ഉയര്‍ന്നു കൊവിഡ് രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് കടന്നു.ഇത് വരെ 12,831 പേരാണ് വിവിധ രാജ്യങ്ങളില്‍ ആയി മരണത്തിന് കീഴടങ്ങിയത് .ഇന്ന് മാത്രം 1451 പേരാണ് കൊവിഡ് മൂലം മരിച്ചത് . 4032 പേര്‍ മരണപ്പെട്ട ഇറ്റലിയില്‍ 793 മരിച്ചതായി റിപ്പോര്‍ട്ട് ഉണ്ട് .പുതിയതായി 6557 പേര്‍ രോഗബാധിതരായി . 3255 പേര്‍ മരിച്ച ചൈനയില്‍ ഇന്ന് ഏഴു പേര്‍ കൂടി മരണം വരിച്ചു .പുതിയതായി 41 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനില്‍ 285 പേരും ഇറാനില്‍ 123 പേരും ഇന്ന് മാത്രം മരണത്തിനു കീഴടങ്ങിയിട്ടുണ്ട് .സ്പെയ്നില്‍ 3803 പേര്‍ക്കും ഇറാനില്‍ 966പേര്‍ക്കും പുതുതായി രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട് അമേരിക്കയില്‍ പുതിയതായി 2702 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 26 പേര്‍ ഇന്ന് മരണപ്പെട്ടു . 1980 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ച ജര്‍മനിയില്‍ ഏഴു പേര്‍ ഇന്ന് മരണപ്പെട്ടു

ADVERTISEMENT

.

ഇന്ന് വൈകുന്നേരം ആറ് മണി വരെ ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത് 315 പേർക്ക്. കേന്ദ്ര സർക്കാർ പുറത്തുവിട്ട കണക്കാണിത്. അതേസമയം രോഗ വ്യാപനം തടയാൻ കടുത്ത നടപടികളാണ് രാജസ്ഥാനിലെയും ഗുജറാത്തിലെയും സംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജസ്ഥാനിൽ സമ്പൂർണ്ണ അടച്ചിടലാണ് പ്രഖ്യാപിച്ചത്. മാർച്ച് 31 വരെ സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കാനാണ് രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം. സമ്പൂർണ്ണ അടച്ചിടൽ നടപ്പാക്കുന്ന ആദ്യ സംസ്ഥാനവും രാജസ്ഥാനാണ്. നാളെ ജനതാ കർഫ്യു നടക്കാനിരിക്കെയാണ് രാജസ്ഥാൻ സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രാജസ്ഥാനിലെ എല്ലാ സ്ഥാപനങ്ങളും വ്യാപാരശാലകളും അടയ്‌ക്കും. ഇതുവരെ രാജസ്ഥാനിൽ 23 പേർക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെതാണ് ഉത്തരവ്.

അതേസമയം ഗുജറാത്തിലെ സർക്കാരും കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്. പ്രധാന നഗരങ്ങൾ മാർച്ച് 25 വരെ
അടയ്‌ക്കാനാണ് തീരുമാനം. അഹമ്മദാബാദ് , സൂറത്ത് , രാജ്കോട്ട് , വഡോദര നഗരങ്ങളാണ് അടക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാം അടയ്‌ക്കാനാണ് തീരുമാനം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം കേരളത്തിൽ ഇന്ന് 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചാബിൽ 13 പേർക്കും രോഗം സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെ 24 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിനും കർണ്ണാടകത്തിലും ഗുജറാത്തിലും ഇന്ന് രോഗം സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേര്‍ കാസര്‍കോട്ടും മൂന്ന് പേര്‍ കണ്ണൂരുമാണ്. മൂന്ന് പേർ എറണാകുളത്തുമാണ്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 52 രണ്ടായി.

തമിഴ്‌നാട്ടിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് പേരും വിദേശികളാണ്. ചെന്നൈയിലെത്തിയ രണ്ട് തായ്‌ലന്റ് സ്വദേശികൾക്കും ഒരു ന്യൂസിലാന്റ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം ആറായി ഉയർന്നു.

തമിഴ്‌നാട്ടിൽ തലസ്ഥാനമായ ചെന്നൈയിലെ മറീന ബീച്ച് അടച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ സന്ദർശകർക്ക് പൂർണ വിലക്ക്. തിരുവാൺമിയുർ ഉൾപ്പടെ ചെന്നൈയിലെ മറ്റ് ബീച്ചുകളിലും സന്ദർശകർക്ക് വിലക്കുണ്ട്.

കർണ്ണാടകത്തിൽ മൂന്ന് പേർക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 18 ആയി. ഗുജറാത്തിൽ ഒരാൾക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 13 ആയി. ഗുജറാത്തിൽ അന്താരാഷ്ട്ര വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here