തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 രോഗം വ്യാപിക്കുന്നു. സംസ്ഥാനത്ത് ഇന്ന് മാത്രം 15 പേര്‍ക്ക് രോഗം സ്ഥരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര് കാസര്‍ഗോഡ് ജില്ലക്കാരാണ്. 2 പേര് മലപ്പുറം, 2 പേര് കോഴിക്കോട്, 2 പേര് എറണാകുളം. 4 പേര് കണ്ണൂര്‍ എന്നിങ്ങനെയാണ് പുതിയ രോഗബാധിതരുടെ കണക്ക്. കാസർകോട് ജില്ലയിലെ 5 കൊവിഡ് ബാധിതരും ദുബായിൽ നിന്നും വന്നവരാണ്.
കോഴിക്കോട് ജില്ലയില്‍ ഇത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് 15 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ആകെ 64 പേര് രോഗബാധിതരാണ്. നേരത്തെ രോഗം ഭേദമായ മൂന്ന് പേര് ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 67 പേരില്‍ രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 59.295 ആയി. ഇവരില്‍ 58, 981 പേര് വീടുകളിലും 314 പേര് ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 9776 പേരെ രോഗബാധയില്ലെന്ന കണ്ട നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. 4035 പേരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 2744 സാംപിളുകള്‍ നെഗറ്റീവായി. പുതുതായി 15 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കാസര്‍ഗോഡ് ജില്ലയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 20 ആയി. രോഗി ജാഗ്രത പാലിക്കാതെ പുറത്തിറങ്ങി നടന്നതാണ് ജില്ലയില്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്. 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച എറണാകുളം ജില്ലയാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്.
അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കള്‍ശനമായി പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കാസര്‍ഗോഡ് ജില്ല പൂര്‍ണ്ണമായി അടച്ചു. അവശ്യവസ്തുക്കളായ ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ റെസ്റ്റോറന്റുകളില്‍ ആളുകള്‍ കുട്ടം കൂടിയിരിക്കാന്‍ അനുവദിക്കില്ല. പെട്രോള്‍ പന്പുകള്ക്കും പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. കാസര്‍ഗോഡ് സംസ്ഥാന അതിര്‍ത്തി അടച്ചു. യാത്രാ വാഹനങ്ങള്‍ക്ക് പുറത്തേക്ക് പോകാനോ, സംസ്ഥാനത്തിന് അകത്തേക്ക് വരാനോ അനുവദിക്കില്ല. എന്നാല്‍ ചരക്ക് വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കില്ല.