ഇന്ത്യയിൽ എല്ലാ ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തിവെക്കുമെന്ന് റിപ്പോർട്ടുകൾ

രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനം. ഈ മാസം 25 വരെയാണ് നിര്‍ത്തിവെക്കുന്നത്. നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കും.
ഇത് സംബന്ധിച്ച് റെയില്‍വെ തലത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചനടത്തിവരുകയാണ്. ഇന്ന് 3700 ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.ഡൽഹിയില്‍ മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിയിട്ടുണ്ട്.
വിമാന സര്‍വ്വീസിനും നിയന്ത്രണമുണ്ട്.