രാജ്യത്ത് 271 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 39 പേര് വിദേശികളാണ്. നിലവില്‍ 22 സംസ്ഥാനങ്ങളില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പോസീറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 63 പേര്‍ക്കാണ് ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ 40 പേര്‍ക്കും ഡല്‍ഹിയില്‍ 26 പേര്‍ക്കും യുപിയില്‍ 24 പേര്‍ക്കും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം മാത്രം അമ്പതിലേറേ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തുടനീളം ചികിത്സയിലുണ്ടായിരുന്ന 23 പേര് രോഗം ഭേദമായി ആശുപത്രിവിട്ടു. എന്നാല്‍ ലോകത്ത് കൊറോണ മൂലമുള്ള മരണം നിയന്ത്രണാതീതമായി വര്‍ധിക്കുകയാണ്. മരണസംഖ്യ 11,417 ആയി ഉയര്‍ന്നു. 276,462 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. അതേസമയം വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍ പുതിയ പോസീറ്റീവ് കേസുകളൊന്നുമില്ല. എന്നാല്‍ ഇറ്റലിയില്‍ കാര്യങ്ങള്‍ ദുഷ്കരമാണ്. മരണം 4032 ആയി. രോഗികളുടെ എണ്ണം അമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.