പാലക്കാട് ജില്ലയിൽ ഇന്നലെ കോവിഡ്19 രോഗം സ്ഥിരീകരിച്ചയാൾ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശിയാണ്, എന്നാൽ ഇയാൾ രോഗം സ്ഥിരീകരിച്ച ശേഷം മലപ്പുറം ജില്ലയിലെത്തിയിട്ടില്ല. മാർച്ച് 18ന് രാവിലെ 2:30ന് #എമിറേറ്റ്സിന്റെ EK0532 നമ്പർ വിമാനത്തിലാണ് ദുബായിൽ നിന്നും നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിയത്. ഇയാളെ എയർപോർട്ടിൽ നിന്നും നേരിട്ട് ആശുപത്രിയിലേക്ക് മാറ്റിയതിനാൽ എയർപോർട്ടിന് പുറത്ത് ആരുമായും നേരിട്ട് ഇടപഴകിയിട്ടില്ല. ഈ സാഹചര്യത്തിൽ മാർച്ച് 18ന് രാവിലെ 2:30ന് എമിറേറ്റ്സിന്റെ EK0532 നമ്പർ ഫ്ലൈറ്റിൽ യാത്ര ചെയ്തവർ 14 ദിവസം നിർബന്ധമായും വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിയേണ്ടതും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ കൺട്രോൾറൂം നമ്പറിൽ ബന്ധപ്പെടേണ്ടതുമാണ്. യാതൊരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകാൻ പാടുള്ളതല്ല.

മലപ്പുറം ജില്ല കണ്‍ട്രോള്‍ റൂം നമ്പർ – 0483 2737858, 0483 2737857

LEAVE A REPLY

Please enter your comment!
Please enter your name here