ഗുരുവായുർ: ബഹു ക്ഷേത്രം തന്ത്രിയുടെ നിഷ്കർഷ പ്രകാരം 23.3.2020ന് നിശ്ചയിച്ചിരുന്ന മേൽശാന്തി അഭിമുഖവും നറുക്കെടുപ്പും മാറ്റിവെച്ചിരിക്കുന്നു . പുതിയ തീയതി പിന്നീട് നിശ്ചയിക്കുന്നതാണ്. ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നുമുതൽ ആറുമാസത്തേക്കുള്ള പുതിയ മേൽശാന്തിയെയാണ് 23 ന് തിരഞ്ഞെടുക്കാൻ തിരുമാനിച്ചിരുന്നത് . മുൻപ് 18ന് നിശ്ചയിച്ചിരിക്കുന്ന നറുക്കെടുപ്പ് തന്ത്രിയുടെ പുല കാരണം മാറ്റി 23ന് നടത്താൻ തീരുമാനിച്ചതായിരുന്നു.

ADVERTISEMENT

പുതിയ മേൽശാന്തി ചുമതലയേൽക്കുന്നതിനു മുൻപ് 12 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കേണ്ടതുണ്ട് . ഭജനത്തിനു ശേഷം മാർച്ച് 31ന് രാത്രി ചുമതലയേൽക്കാനായിരുന്നു നിശ്ചയിച്ചിരുന്നത് . നറുക്കെടുപ്പ് മാറ്റിവെയ്ക്കേണ്ടി വന്നതിനാൽ പുതിയ മേൽശാന്തി സ്ഥാനമേൽക്കാൻ വൈകും . അതുവരെ ഇപ്പോഴത്തെ മേൽശാന്തി സുമേഷ് നമ്പൂതിരി തുടരും .

COMMENT ON NEWS

Please enter your comment!
Please enter your name here