ഗുരുവായൂർ ക്ഷേത്ര പ്രവേശന നിരോധനം 88 വർഷങ്ങൾക്ക് ശേഷം

ഗുരുവായൂർ: കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തിൽ, ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഇന്നുമുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു . ഭക്തരുടെ പ്രവേശനം ദിവസങ്ങളോളം നിരോധിയ്ക്കുന്നത് 88 വർഷങ്ങൾക്ക് ശേഷം . 1932 ജനുവരിയിൽ 27 ദിവസം ക്ഷേത്രഗോപുരങ്ങൾ അടഞ്ഞുകിടന്നത് ചരിത്രസംഭവമായിരുന്നു . 1931 ൽ ആരംഭിച്ച ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹസമരം ആളിപ്പടർന്ന ഘട്ടത്തിലാണ് ക്ഷേത്രത്തിലേക്ക് ഭക്തരുടെ പ്രവേശനം നിരോധിച്ചത് .

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *