ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അയല്‍സംസ്ഥാനങ്ങളില്‍ നിന്നുളള വാഹനങ്ങള്‍ തടയാന്‍ തമിഴ്‌നാട്. കേരളം, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള വാഹനങ്ങള്‍ക്കാണ് അന്ന് രാത്രി 12 മണി മുതല്‍ വിലക്ക് ഏര്‍പ്പെടുത്തുക. പെട്രോള്‍, ഡീസല്‍, പാല്‍, മറ്റ് അത്യാവശ്യ യാത്രകള്‍ എന്നിവ മാത്രമേ ഇനി അനുവദിക്കുകയുളളൂ.

തമിഴ്‌നാട് അതിര്‍ത്തികളില്‍ കനത്ത വാഹനപരിശോധന നടക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ച മുതല്‍ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രമാണ് വാഹനങ്ങള്‍ അതിര്‍ത്തി കടത്തി വിടുന്നത്. വാളയാര്‍ ചെക്‌പോസ്റ്റില്‍ കേരളത്തില്‍ നിന്നുളള വാഹനങ്ങള്‍ തടയുന്നുണ്ട്. കോയമ്പത്തൂർ ജില്ലാ കളക്ടര്‍ കെ രാജാമണിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here