ചെറുപ്പക്കാര്‍ക്ക് സ്വാഭാവിക പ്രതിരോധ ശേഷിയുണ്ടെന്നും അതിനാല്‍ കൊറോണ വരുന്നതിനുള്ള സാധ്യത കുറവാണെന്നുമുള്ള തെറ്റായ പ്രചാരണങ്ങള്‍ക്കതിരെ ലോകാരോഗ്യ സംഘടനയുടെ വിശദീകരണം.

കൊറോണ വൈറസ് പ്രായമായവരെ മാത്രമല്ല ചെറുപ്പക്കാരെയും ബാധിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. യുവാക്കള്‍ക്ക് കൊറോണയ്‌ക്കെതികരായ സ്വാഭാവിക പ്രതിരോധ ശേഷിയില്ലെന്ന് ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ജനറല്‍ തെദ്രോസ് അദ്ഹാനോം പ്രതികരിച്ചു. പ്രായമായവര്‍ക്കാണ് രോഗ സാധ്യത കൂടുതല്‍. യുവാക്കളിലൂടെ അവരിലേക്ക് രോഗം പടരുന്നത് ഒഴിവാക്കണമെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ നിര്‍ദേശിച്ചു.

കോവിഡ് മരണസാധ്യതയുട കാര്യത്തിലും യുവാക്കള്‍ സുരക്ഷിതരല്ല. 50 വയസിന് താഴെയുള്ള നിരവധി പേര്‍ ഇതിനകം തന്നെ രോഗബാധിതരായിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ പറഞ്ഞു.ഡിസംബറില്‍ ചൈനയിലാണ് ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയില്‍ രോഗവ്യാപനം തുടങ്ങിയ വുഹാന്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം പുതിയ കേസുകളില്ലാത്തത് ആശ്വാസകരമാണെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.

പനിബാധ മാത്രമായി കോവിഡ് വ്യാപനത്തെ കാണാനാവില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ എമര്‍ജന്‍സി പ്രോഗ്രാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക് റയാന്‍ അഭിപ്രായപ്പെട്ടിരുന്നു.ശാരീരികമായി അകലം പാലിച്ച് സാമൂഹിക മാധ്യമങ്ങളടക്കമുള്ള മാര്‍ഗങ്ങളിലൂടെ പരസ്പരം ബന്ധപ്പെടാന്‍ ശ്രമിക്കണമെന്നും ഡബ്ല്യുഎച്ച്ഒ അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here