ഗുരുവായൂർ പെരുന്തട്ടശിവക്ഷത്രത്തിൽ കേരള സർക്കാരിന്റെ പൊതുജനാരോഗ്യ സംരക്ഷണവും പരിപാലനവും സംബന്ധിച്ച പ്രത്യേക നിബന്ധനകൾ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ക്ഷേത്രത്തിൽ നട തുറക്കുന്നത് രാവിലെ 5 മണിക്കും നട അടക്കുന്നത് 9 മണിക്കും ആയിരിക്കും. മുൻപ് 11 മണിക്കായിരുന്നു അടച്ചിരുന്നത്. വൈകുന്നേരം നട തുറക്കുന്നത് 5 മണിമുതൽ 7 മണിവരെയും ആക്കിമാറ്റി. വഴിപാടുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രക്കുളം താൽക്കാലികമായി അടച്ചെന്നും പെരുന്തട്ട പരിപാലനസമിതി അറിയിച്ചു. ഭക്തജനങ്ങൾ ഇതിനോട് പൂർണമായി സഹകരിക്കണമെന്ന് പരിപാലനസമിതി അഭ്യർത്ഥിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here