ഗുരുവായൂർ: ഗുരുവായൂർ ലയൺസ് ക്ലബ്ബും ആക്ട്സ് ഗുരുവായൂരും ചേർന്നു സംഘടിപ്പിച്ച കൊറോണ ബോധവൽക്കരണ സന്ദേശയാത്ര ആക്ടസ് ഓഫീസിൽ വച്ച് ഗുരുവായൂർ ടെമ്പിൾ സർക്കിൾ ഇൻസ്പെക്ടർ ടി എ പ്രേമാനന്ദ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡണ്ട് സി ഡി ജോൺസൺ അധ്യക്ഷത വഹിച്ചു. ആക്ടസ് സെക്രട്ടറി പി വി പ്രസാദ് സ്വാഗതം പറഞ്ഞു. മുഖ്യ അതിഥിയായ നഗരസഭ വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ മാസ്ക് വിതരണം ചെയ്തു. തുടർന്ന് എ എസ് ഐ യു ശ്രീജി, ഓ ടി സൈമൺ, കെ ബി ഷൈജു, കെ പി എ റഷീദ്, പി എ അരവിന്ദൻ, എം രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്നു ഗുരുവായൂരിലെ വിവിധ ഏരിയകളിൽ മാസ്ക് വിതരണവും അനൗൺസ്മെൻറും ഉണ്ടായിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here