ഗുരുവായൂർ: കൊറോണ വൈറസ് രോഗം പടരുന്ന സാഹചര്യത്തിൽ, ഗുരുവായൂർ ക്ഷേത്രത്തിൽ 21.03.2020 മുതൽ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്നതല്ല. പതിവ് പൂജകളും ചടങ്ങുകളും നടക്കും. . ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ചോറൂണ് , വിവാഹം , ഉദയാസ്തമന പൂജ , ചുറ്റുവിളക്ക് , വാഹനപൂജ , കൃഷ്ണനാട്ടം എന്നിവ ഉണ്ടാകില്ല . ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റു ചടങ്ങുകളും നടക്കും . കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതാണ് ഭാഗമായാണ് തീരുമാനമെന്ന് ദേവസ്വം ചെയർമാൻ കെ . ബി മോഹൻദാസ് , അഡ്മിനിസ്ട്രേറ്റർ എസ് . വി ശിശിർ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here