ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രി ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള ഒരാൾക്കുകൂടി കൊറോണയില്ലെന്ന് പരിശോധനാഫലം . ഇതോടെ ഇയാൾ ആശുപത്രി വിട്ടു . അതേസമയം വിദേശത്തുനിന്നെത്തിയ രണ്ടു വയസ്സുള്ള ഒരു കുട്ടിയെ ഇന്നലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു . ഇതോടെ രണ്ടു പേരാണ് ഇപ്പോൾ ഐസൊലേഷൻ വാർഡിൽ ഉള്ളത് . ഇവർ രണ്ടു പേരുടെയും വീടുകളിൽ നിരീക്ഷണത്തിലുള്ള 18 പേരുടെയും പരിശോധനാഫലമാണ് ഇനി വരാനുള്ളത് .

LEAVE A REPLY

Please enter your comment!
Please enter your name here