ഗുരുവായൂർ: പ്രതിപക്ഷ നേതാവ് ശ്രീ.രമേശ് ചെന്നിത്തല തുടക്കമിട്ട ക്ലീൻ ഹാൻഡ് ചാലഞ്ചിന്റെ ഭാഗമായി ഗുരുവായൂർ കിഴക്കേ നടയിലും, ചാവക്കാട് മുനിസിപ്പൽ സ്ക്വയറിലും യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാൻഡ് വാഷ് കോർണർ സ്ഥാപിച്ചു. ഗുരുവായൂരിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ.ബാലൻ വാറണാട്ടും, ചാവക്കാട് മുനിസിപ്പൽ സ്ക്വയറിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീ.കെ.വി ഷാനവാസും ഉദ്ഘാടനം ചെയ്തു.