ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിർത്തുന്നു. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാന സർവ്വീസുകളും കേന്ദ്ര സർക്കാർ വിലക്കി. ഈ മാസം 22 മുതൽ 29 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ അതിർത്തികളും അടച്ചിടാനും കേന്ദ്രസർക്കാർ തീരുമാനമെടുത്തു. കൊറോണ വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നത്.

കുട്ടികളും പ്രായമുള്ളവരും വീടിനുള്ളിൽ നിന്നും പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്. പത്ത് വയസ്സിൽ താഴെയുള്ള കുട്ടികളും, ജനപ്രതിനിധികളോ സർക്കാർ ജോലിക്കാരോ ആരോഗ്യപ്രവർത്തകരോ, വൈദ്യസഹായം ആവശ്യമുള്ളവരോ അല്ലാത്ത 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ വീടിന് പുറത്തിറങ്ങരുത് എന്നാണ് നിർദേശം. ഇത് സംബന്ധിച്ച് സംസ്ഥാനസർക്കാരുകൾ കർശന നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

വിദ്യാർഥികൾക്കും, രോഗികൾക്കും, ഭിന്നശേഷിക്കാർക്കും ഒഴികെയുള്ള സൗജന്യ യാത്രകൾ റെയിൽവേയും വ്യോമയാനവകുപ്പും നിർത്തലാക്കണം.അടിയന്തര/അത്യാവശ്യ സേവന മേഖലകളിൽ ഉൾപ്പെടാത്ത സ്വകാര്യമേഖലകളിലെ സ്ഥാപനങ്ങൾ വർക്ക് ഫ്രം ഹോം സംവിധാനം നടപ്പിലാക്കണം. ഇത് സംബന്ധിച്ച് നിർദേശങ്ങൾ സംസ്ഥാന സർക്കാർ നൽകണം.ആൾത്തിരക്ക് നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ വകുപ്പിലെ ഗ്രൂപ്പ് ബി, സി വിഭാഗത്തിൽ ഉൾപ്പെടുന്ന ജീവനക്കാർ ഒന്നിടവിട്ട ആഴ്ചകളിൽ ഓഫീസിൽ ജോലിക്കെത്തിയാൽ മതി. ഇവരുടെ ജോലി സമയം ക്രമീകരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here