കുന്നംകുളം : കോവിഡ് 19 , പ്രതിരോധ ബോധവൽക്കര പരിപാടികളുടെ ഭാഗമായി കുന്നംകുളം നഗരസഭ പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകൾ നഗരസഭ സെക്രട്ടറി കെ.കെമനോജിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹെൽത്ത് സൂപ്പർവൈസർ കെ.എസ്.ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പക്ടർമാരായ കെ.ജയകുമാർ, സനൽകുമാർ യു.കെ., എൻ.കമലാക്ഷി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അൽത്താഫ് റഹ്മാൻ എന്നിവരും സബ് ഇൻസ്പെക്ടർ ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് ഫോഴ്സും പരിശോധനയുടെ ഭാഗമായി.

ADVERTISEMENT

നേരിട്ടുള്ള പരിശോധനയിൽ മിക്ക ക്യാമ്പുകളും വൃത്തിഹീനമായ രീതിയിലാണ് പ്രവർത്തിച്ചുകൊണ്ടിരിയ്ക്കുന്നത്. തന്നെയുമല്ല, ഷീറ്റ് മേഞ്ഞ പല ഷെഡുകളും അനധികൃതമായി നിർമ്മിച്ചവയുമാണ്. ഇത്തരം ക്യാമ്പുകളുടെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിന് നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന തുടരുന്നതാണെന്ന് സെക്രട്ടറി കെ.കെ. മനോജ് പറഞ്ഞു.

COMMENT ON NEWS

Please enter your comment!
Please enter your name here