തൃശൂർ: കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിൽ ഇത്തവണ ജനക്കൂട്ടം ഉണ്ടാവുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ്-19 പ്രതിരോധത്തിന്‍റെ ഭാഗമായി വിവിധ മതവിഭാഗങ്ങളുടെ ചടങ്ങുകളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ ഭരണി വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിനുപേർ എത്തിച്ചേരുന്ന ഉത്സവമാണ്. ഉത്സവത്തിനു പോകാനൊരുങ്ങുന്നവരെ അതതു ജില്ലാ കളക്ടർമാർ ബന്ധപ്പെട്ട് നിരുത്സാഹപ്പെടുത്തണം. ഉത്സവത്തിന് ആൾക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് കൊടുങ്ങല്ലൂരിൽ ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഹൈന്ദവ- മുസ്ലിം- ക്രിസ്ത്യൻ ആരാധനാലയങ്ങൾ തങ്ങളുടെ ചടങ്ങുകളിൽ ആൾക്കൂട്ടത്തെ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. സമൂഹം വലിയ വിപത്ത് നേരിടുന്പോൾ ചെറിയ വിഷമങ്ങൾ കാര്യമാക്കാതെ എല്ലാവരും വിശാല മനസ്കരാവണം. വൈറസിന്‍റെ സമൂഹ വ്യാപനം തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മതുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗപ്രതിരോധത്തിന്‍റെ ഭാഗമായി കെയർ സെന്‍ററുകൾ ഒരുക്കുന്നതിന് കര-വ്യോമ-നാവിക സേനാ വിഭാഗങ്ങളുടെ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here