ഏപ്രിൽ ഒന്നു മുതൽ സ്വകാര്യബസുകൾ ഓട്ടം നിർത്തുന്നു

തൃശ്ശൂർ: മോട്ടോർ വാഹനവകുപ്പിന് ജി-ഫോം നൽകി ഏപ്രിൽ ഒന്നുമുതൽ ബസുകൾ ഓട്ടം നിർത്തിവെയ്ക്കാൻ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി യോഗ തീരുമാനം. കോവിഡ്-19 രോഗഭീതിയുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 80 ശതമാനം കുറവാണുണ്ടായത്. ഈ സാഹചര്യത്തിൽ സ്വകാര്യബസ്‌ വ്യവസായം നടത്തിക്കൊണ്ടുപോവാൻ കഴിയില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി സ്വീകരിക്കാത്തപക്ഷം സർവീസ് നിർത്തിവെയ്ക്കുന്ന തീരുമാനവുമായി മുന്നോട്ടുപോവും.
സർക്കാർ അടിയന്തരമായി ഇടപെട്ട് വാഹനനികുതിയിൽനിന്നും ഡീസലിന്റെ വിൽപ്പന നികുതിയിൽനിന്നും സ്വകാര്യബസുകളെ ഒഴിവാക്കിത്തരണമെന്നും വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. 21-ന് ചേരുന്ന സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റിയിൽ വിഷയം അവതരിപ്പിക്കാൻ നൗഷാദ് ആറ്റുപറമ്പത്ത്, ബിബിൻ ആലപ്പാട്ട്, സി.എം. ജയാനന്ദ് എന്നിവരെ ചുമതലപ്പെടുത്തി. യോഗത്തിൽ സെബി വർഗ്ഗീസ്, സ്റ്റിജോ ദേവസ്സി, റിജോ ജോസഫ്, സന്തോഷ്, മുരളി, ജോസ് ഐനിക്കൽ എന്നിവർ പ്രസംഗിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *