ഗുരുവായൂർ: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി എ.ഐ.വൈ.എഫ് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ആയിരം മുഖാവരണങ്ങൾ വിതരണം ചെയ്തു.

പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ
കെ.ജി.സന്ധ്യക്ക് നൽകിക്കൊണ്ട് CPI ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഡ്വ: പി.മുഹമ്മദ് ബഷീർ വിതരണ ഉദ്ഘാടനം നിർവഹിച്ചു.

ചാവക്കാട് കോടതിയിലെ അഭിഭാഷകർ, കോടതിയിലെത്തിയ പൊതുജനങ്ങൾ, ഗുരുവായൂർ പോലീസ് സ്‌റ്റേഷൻ, ഗുരുവായൂർ നഗരസഭ അഗതി മന്ദിരം, ഗുരുവായൂർ റെയിൽവെ സ്റ്റേഷൻ, ഓട്ടോ തൊഴിലാളികൾ, ഗുരുവായൂർ നഗരസഭ ഹെൽത്ത് സെന്റർ, പ്രസ്സ് ക്ലബ്ബ്, പ്രസ്സ് ഫോറം എന്നിവിടങ്ങളിൽ മുഖാവരണങ്ങൾ വിതരണം ചെയ്തു.
AIYF സംസ്ഥാന കമ്മിറ്റിയംഗം എൻ.പി.നാസർ, മണ്ഡലം സെക്രട്ടറി പി.കെ.സേവ്യർ, പ്രസിഡണ്ട് അഭിലാഷ്.വി.ചന്ദ്രൻ ,ജില്ലാ കമ്മിറ്റിയംഗം എം.എസ് സുബിൻ, AlSF ഗുരുവായൂർ മണ്ഡലം സെക്രട്ടറി സുഹൈൽ ബക്കർ ,CPI ഗുരുവായൂർ മണ്ഡലം കമ്മിറ്റിയംഗം ബി.കെ സുദർശൻ, AIYF മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ.ജി.രതീഷ്, ജിഷിൽ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here