ഗുരുവായൂർ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദ് ഊട്ട് നിലച്ചതോടെ ഇതിനെ ആശ്രയിച്ച് ജീവിച്ചിരുന്ന നിരാലംബരായ മനുഷ്യർക്ക് DYFI പ്രവർത്തനം സാന്ത്വനമായി.
DYFI ചാവക്കാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പട്ടിണിയിലായ മനുഷ്യർക്ക് ഭക്ഷണമെത്തിക്കുന്ന ദൗത്യമേറ്റെടുത്തത്.
100 കണക്കിന് മനുഷ്യരാണ് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പ്രസാദ ഊട്ട് കഴിഞ്ഞ് ക്ഷേത്രപരിസരത്ത് ജീവിക്കുന്നത് വീട്ടുകാർ ഉപേക്ഷിച്ചവരും കുടുംബ പ്രശ്നങ്ങൾ മൂലം വീട് വിട്ട് ഇറങ്ങിയവരും ക്ഷേത്ര പരിസരമാണ് അഭയസ്ഥാനമായി കാണുന്നത്.
മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് ദിവസം തോറും പൊതിച്ചോറുകൾ വിതരണം ചെയ്യുന്ന DYFI ഈ ദൗത്യവും വലിയ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുന്നതായി ജില്ല ട്രഷറർ കെ കെ മുബാറക് പറഞ്ഞു.
ഗ്രീൻ പ്രോട്ടോകോൾ പ്രകാരം പാള പത്രവും പ്ലാവില സ്പൂണും ഉപയോഗിച്ചാണ് ഭക്ഷണം വിളമ്പിയത്. നഗരസഭ അഗതിമന്ദിരത്തിലേക്ക് മാറ്റിയ 40 ൽ അധികം പേർക്കും DYFI ഭക്ഷണം നൽകി.
ബ്ലോക്ക് സെക്രട്ടറി വി അനൂപ്, പ്രസിഡൻറ് എറിൻ ആന്റണി, കെ എൻ രാജേഷ്, ഹസൻ മുബാറക്, അമൽ കെ ആർ, പി സി നിഷിൽ, ടി എം ഷെഫീഖ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടത്തിയത്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here