ഗുരുവായൂർ: ക്ഷേത്രത്തിൽ ഉത്സവം കൊടിയിറങ്ങിയശേഷം 25 കലശം ആടിയതിന്റെ ശ്രീഭൂതബലി നടന്നു . ഇതോടെ ഉത്സവച്ചടങ്ങുകൾ പൂർത്തിയായി . പരിവാരദേവതകൾക്ക് ബലിതൂവുമ്പോൾ കൊമ്പൻ ദേവദാസന്റെ ശിരസ്സിൽ ഗുരുവായൂരപ്പൻ എഴുന്നള്ളി . കീഴ്ശാന്തി കീഴിയേടം വാസുണ്ണിനമ്പൂതിരി തിടമ്പെഴുന്നള്ളിച്ചു . ഓതിക്കൻ പൊട്ടക്കുഴി ഭവദാസ് നമ്പൂതിരി ബലിതൂവി . ക്ഷേത്രത്തിനകത്ത് ഭക്തർ വളരെക്കുറവായിരുന്നു . ഉത്സവ | ദക്ഷിണസമർപ്പണച്ചടങ്ങ് ശ്രീകോവിലിനു മുന്നിലായിരുന്നു . തന്ത്രി , ഓതിക്കന്മാർ , കീഴ്ശാന്തിക്കാർ , കഴകക്കാർ , മാരാർമാർ , മറ്റു പാരമ്പര്യപ്രവൃത്തിക്കാർ എന്നിവർക്ക് ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദക്ഷിണ സമർപ്പിച്ചു .

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here