തൃശ്ശൂർ: കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ തൃശ്ശൂർ കോർപ്പറേഷൻ അതിർത്തിയിൽ പെട്ട കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് നിരവധിപേരോടൊപ്പം സെൽഫിയെടുത്തതായി റിപ്പോർട്ട്. മാർച്ച് എട്ടിന് നടന്ന ഉത്സവത്തിനിടെ ഇയാളുമായി സമ്പർക്കത്തിൽപെട്ടവർ ഉടൻ ബന്ധപ്പെടണമെന്ന് തൃശ്ശൂർ കോർപ്പറേഷൻ നിർദ്ദേശം നൽകി. ബ്രിട്ടീഷ് പൗരനുമായി ഹസ്തദാനം നടത്തിയവരോ, സെൽഫിയെടുത്തവരോ, ഡാൻസ് ചെയ്തവരോ ഏതെങ്കിലും തരത്തിൽ സമ്പർക്കത്തിൽപെട്ടവരോ ഉടൻ ആരോഗ്യവകുപ്പുമായോ, ദിശാ നമ്പറുകളിലോ ബന്ധപ്പെടണം എന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ടോൾ ഫ്രീ നമ്പറായ 1056 അല്ലെങ്കിൽ 0487-2320466 എന്ന നമ്പരിൽ വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ADVERTISEMENT

സ്ത്രീകൾ ഉൾപ്പെടെയുള്ളവർ വീഡിയോ എടുക്കുകയും ടിക്ടോക്കിൽ വീഡിയോ ചെയ്യുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമികമായ കണ്ടെത്തൽ. വീഡീയോ ദൃശ്യങ്ങൾ വിശദമായി ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here